ചരിത്രം

കൊല്ലം ജില്ലയിലെ ഓച്ചിറയിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് ഓച്ചിറ ക്ഷേത്രം. പുരാണങ്ങൾ സൂചിപ്പിച്ചതുപോലെ കേരളത്തിന്റെയും ഇന്ത്യയുടെയും പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശം ആണ് ഓച്ചിറ. ഈ ക്ഷേത്രം ദേശീയപാത 66(പഴയ ദേശീയപാത 47 )ന് സമീപത്തായി സ്ഥിതി ചെയ്യുന്നു . ഈ പുരാതന തീർത്ഥാടന കേന്ദ്രം പരബ്രഹ്മണ അഥവാ പരം ബ്രഹ്മൻ അഥവാ ഓംകാരം (ദി യൂനിവേഴ്സൽ കോൺഷ്യസ്നെസ്) ആയി സമർപ്പിക്കപ്പെട്ട പരബ്രഹ്മ ക്ഷേത്രമാണ്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 36 ഏക്കർ ഭൂമിയിലാണ് .

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തിരുവിതാംകൂറിൽ നിവിനും സർവ്വേ ചെയ്യാൻ രണ്ട് ബ്രിട്ടീഷ് അധികാരികളായ വാർഡും കോർണറിനെയും നിയോഗിച്ചു. പടനിലത്തിന്റെ കിഴക്കുഭാഗത്ത് വളരെ പഴയതും പരുക്കേറ്റതുമായ പഗോഡ ഉണ്ടായിരുന്നെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്ഷേത്രത്തിന്റെ വിശാലമായ അടിത്തറയിൽ ഒരു വലിയ റിസർവോയർ ഉണ്ടായിരുന്നു (ഇപ്പോൾ കാളകെട്ട് ചിറ എന്നും അറിയപ്പെടുന്നു). ക്ഷേത്രത്തിന്റെ പുറത്താണ് ഈ കുളം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.

ഐതീഹ്യം

ഓച്ചിറ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ കുറിച്ചു രസാവഹമായ ഒരു ഐതീഹ്യം ഉണ്ട് . വടക്കു എവിടെയോ മഹാ ഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. അദ്ദേഹത്തിന് പൂജാദ്രവ്യങ്ങൾ ഒരുക്കികൊടുക്കാൻ ഉണി ക്കോരൻ എന്ന ഒരു നായരും. ദിവസവും നമ്പൂതിരി പൂജാമുറിയിൽ കയറി ദീർഘ സമയം പൂജയിലും ധ്യാനത്തിലുമായി കഴിയും. അങ്ങനിരിക്കെ ഒരുദിവസം ഉണിക്കോരൻ നായർ നമ്പൂതിരിയോട് എന്തിനെയാണ് അദ്ദേഹം പൂജിക്കുന്നതും ധ്യാനിക്കുന്നതും എന്നും ചോദിച്ചു. പരബ്രഹ്മത്തിനെ ആണ് എന്ന് നമ്പൂതിരി. പരബ്രഹ്മം എന്ത് പോലെ ഇരിക്കുമെന്ന് ഉണിക്കോരൻ. അത് നമ്മുടെ മാടപോത്തിനെ പ്പോലെന്നും ഹാസ്യ സൂചകമായി മറുപടി. അന്നുമുതൽ ഉണിക്കോരൻ നായരും മാടപോത്തിന്റെ രൂപത്തിൽ പരബ്രഹ്മത്തെ ധ്യാനിച്ച് തുടങ്ങി . നിഷ്കളങ്കനായ ആ ഭക്തന് പരബ്രഹ്മം മാടപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷ പെട്ടു. ഭകതർ സങ്കല്പിക്കുന്ന രൂപത്തിൽ ഈശ്വരൻ പ്രത്യക്ഷ പ്പെടുന്നു എന്ന് ആണല്ലോ വിശ്വാസം.

പ്രധാന കുറിപ്പ്

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ പറ്റി ഓർക്കുമ്പോൾ " ശരീരം ക്ഷേത്രം : ആരാധകൻ ദാസൻ: സത്യം പൂജാവിധം ഹൃദയം ശിവലിംഗം സ്നേഹം ഭക്തി അഭിഷേകത്തിനുള്ള നെയ്യും പാലും "

Copyright 2017 @ Oachira Parabrahma Temple.
Powered by -