ഉത്സവങ്ങൾ

ഓച്ചിറക്കളി

വർഷംതോറും മിഥുനമാസം ഒന്നും രണ്ടും തീയതികളിൽ ആണ് ഓച്ചിറ ക്കളി നടക്കുന്നത് . കളിയിൽ പങ്കു കൊളളുന്നതിനും കളി കാണുന്നതിനും ദക്ഷിണ ഭാരതത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും അനേകം ആളുകൾ വന്നു കൂടുന്നു. ഓച്ചിറ ക്കളിയിൽ പങ്കുകൊള്ളുന്നതിനു കളി ആശാന്മാരുടെ നേത്യത്വത്തിൽ അഭ്യാസികൾ രാവിലെ തന്നെ ഓച്ചിറ പടനിലത്തു എത്തും . പഴമയും പാരമ്പര്യവും അനുസരിച്ചു ഗുരുക്കൻ മാരുടെ നേത്യത്വത്തിൽ കിഴക്കും പടിഞ്ഞാറുമായി അണിനിരക്കും. കരനാഥന്മാരുടെയും ക്ഷേത്രഭരണ സമിതിയുടെയും നേത്യത്വത്തിൽ വൃഷഭാ വാഹനം എഴുന്നള്ളിച്ചു കൊണ്ട് പരബ്രഹ്മ സ്വരൂപിയാ ജഗദീശ്വരനെ ഭജിച്ച ശേഷം കളിക്കാർ സംഘം ചേർന്നു ഒറ്റ ഒറ്റ ആയും കളിക്കായി വേറെ വേറെ നിർദ്ദേശിച്ചിട്ടുള്ള എട്ടുകണ്ടത്തിൽ ഇറങ്ങി കളി ആരംഭിക്കുന്നു . ഒത്ത വരമ്പിലും കണ്ടത്തിനും ചുറ്റിലുമായി കളികാണുന്നതിനു അനേകം പേർ തിങ്ങി നിൽക്കുന്നു. വടിയും വാളും പരിചയും മറ്റുമാണ് അഭ്യാസികളുടെ ആയുധങ്ങൾ. അരയും തലയും മുറുക്കി ആയുധവും ധരിച്ച അഭ്യാസികൾ ഒത്ത വരമ്പിന് ഇരുവശവുമുള്ള കണ്ടങ്ങളിൽ ചാടി മൂന്ന് നാലു മണിക്കൂർ സമയത്തേക്കു അതി ഭയങ്കര മായി യുദ്ധം ചെയ്യുന്നു . "തി=തി-തെയ് " എന്നിങ്ങനെയുള്ള പോർ വിളിയും വിജയ അട്ടഹാസവും മുഴക്കി കൊണ്ടുള്ള യുദ്ധത്തിൽ ആയുധങ്ങൾ തമ്മിൽ ഏറ്റു മുട്ടുന്ന ശബ്ദം വളരെ ദൂരത്തിൽ തന്നെ കേൾക്കുവാൻ കഴിയുന്നു . ആശാന്മാരോടും ചിലപ്പോൾ ശിഷ്യൻമാരോടും ഏറ്റുമുട്ടി കഴിഞ്ഞാൽ പിന്നെ അവിടെ ഒരു രാമ രാവണൻ യുദ്ധം തന്നെ ആണ് .

ഇരുപത്തെട്ടാം ഓണം

ഇത് ഓണാട്ടുകരയിലെ ഏറ്റവും വലിയ പേരുകേട്ട ആഘോഷം ആണ് . ഇത് കാളകളുടെ ഓണമായി നാടെങ്ങും ആഘോഷിക്കുന്നു. തുണിയും വൈക്കോലും ഉപയോഗിച്ച് വർണ്ണാഭമായി ഒരു ജോഡി എടുപ്പ് കാളകളെ മര ചക്രങ്ങളിൽ 52 കരകളിൽ നിന്നുമായി കെട്ടി ആഘോഷപൂർവ്വം അവർ അവരുടെ കരകളിൽ ഉള്ള കാളമൂട്ടിൽ നിന്നും പരബ്രഹ്മ സന്നിതിയിൽ വൈകിട്ടോട് കൂടി എത്തിക്കുന്നു. നെറ്റിപട്ടവും മാലയും ചാർത്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കര നാഥന്മാരുടെ നേതൃത്വത്തിൽ ആണ് ദൈവ സന്നിതിയിൽ എത്തിക്കുന്നത് . 52 കരകളിൽ നിന്നും ചെറുതും വലുതുമായ 150 ഓളം എടുപ്പ് കാളകളെ കാണാൻ നാടിൻറെ നാനാ ഭാഗങ്ങളിൽ നിന്നും പ്രായഭേദമന്യേ അനേകം പേർ എത്തി ചേരാറുണ്ട്.

വൃശ്ചികോത്സവം (പന്ത്രണ്ട് വിളക്ക് )

വൃശ്ചിക മാസാദ്യം തുടങ്ങുന്ന ഒരു മണ്ഡല കാലം ഓച്ചിറ സന്നിധിയിൽ വ്രതാനുഷ്ഠാനമായി കഴിയുന്നത് സർവ പാപപരിഹാരമായും ഐശ്വര്യാ സംവർദ്ധകമായും കരുതി പോരുന്നു. പർണ്ണാശ്രമങ്ങളിൽ( കുടിലുകളിൽ) സ്തോത്രങ്ങൾ ചൊല്ലിയും സ്തോത്രങ്ങൾ കേട്ടും ദാനാ ധർമ്മാദികൾ നടത്തിയും ഭക്തർ ശരീരത്തിനും ആത്മാവിനും ശുദ്ധി കൈവരുത്തി പോരുന്നു. ഈ വൃശ്ചിക മാസത്തിൽ ഓണാട്ടുകരയുടെ വാണിജ്യ കമ്പോള വിപണി കൂടി ഇവിടെ നടക്കാറുണ്ട്. മണ്ഡലകാലത്തു ഓച്ചിറ പരബ്രഹമ് സന്നിധി ശബരിമല ഭക്ത്രുടെ ഇട താവളം കൂടിയാണ്. അനേകം ഭക്തർ ഇവിടെ നിന്നും വ്രതം എടുത്തു ശബരിമലക്ക് പോകാറുണ്ട്.

Copyright 2017 @ Oachira Parabrahma Temple.
Powered by -